KeralaLatestThiruvananthapuram

യുവജനസംഘടനകൾ പൊതുജനങ്ങളുടെ നന്മയ്ക്ക് ഉതകണം :മേയർ ആര്യ രാജേന്ദ്രൻ

“Manju”

തിരുവനന്തപുരം :യുവജനസംഘടനകൾ പൊതുജനങ്ങളുടെ നന്മയ്ക്ക് ഉതകുന്ന രീതിയിലായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.കേരളത്തിലാ കമാനമുളള ഹൈസ്കൂൾ ഹയർസെക്കൻഡറി തലത്തിലുളള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ശാന്തിഗിരി ഗുരുമഹിമ ഞായറാഴ്ച നടത്തിയ ഓൺലൈൻ ലൈവ് ചോദ്യോത്തര പരമ്പരയായ- ഗുരു ചിന്തനം 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ ആര്യ രാജേന്ദ്രൻ. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് തന്റെയും ജന്മദിനം. കോവിഡിന് ശേഷം ശാന്തിഗിരി ആശ്രമം സന്ദർശിക്കും , നവജ്യോതി ശ്രീ കരുണാകരഗുരു വിഭാവനം ചെയ്തതുപോലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ മനുഷ്യർ എന്ന രീതിയിൽ യുവജനങ്ങൾ നാടിനു വേണ്ടി പ്രവർത്തിക്കണമെന്നും മേയർ അറിയിച്ചു. ശാന്തിഗിരി ആർട്സ് ആൻഡ് കൾച്ചറർ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി .ഡോ റ്റി.എസ് സോമനാഥൻ,രേഖ മധുപാൽ,രഞ്ജിത.വി, വന്ദിത ലാൽ, മഹിമ എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വന്ദിത ബാബു സ്വാഗതവും, വിനയധന്യാ.കെ കൃതജ്ഞതയും പറഞ്ഞു .മത്സരത്തിൽ എറണാകുളം പരമ ഭാരത കേന്ദ്രീയ വിദ്യാലയത്തിലെ അതുല്യ ഗോവിന്ദ് ഒന്നാം സ്ഥാനവും തിരുവനന്തപുരം ഡോ ജി.ആർ പബ്ലിക് സ്കൂളിലെ സ്വാതി പ്രമോദ് രണ്ടാം സ്ഥാനവും, കണ്ണൂർ കൂടാളി എച്ച്എസ്എസിലെ അർച്ചന രമേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനമായ 5000 രൂപ സ്പോൺസർ ചെയ്തിരിക്കുന്നത് ലോട്ടസ് ഗ്രൂപ്പാണ്. സ്ക്രീനിംഗിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ആദ്യ 10 വിദ്യാർത്ഥികളാണ് ലൈവ് ചോദ്യോത്തര പരമ്പരയിൽ മാറ്റുരച്ചത്. ശാന്തിഗിരി ഗുരുമഹിമയുടെ പ്രവർത്തന ആശയമായ “സഞ്ജീവനത്തിന്റെ പാതയിൽ”മുൻനിർത്തി നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഈ വർഷം തുടക്കം കുറിച്ചത്.

Related Articles

Back to top button