KeralaLatest

അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു

“Manju”

ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും |  Kerala | Deshabhimani | Wednesday Jan 6, 2021

ശ്രീജ.എസ്

തിരുവന്തപുരം: അങ്കമാലി ശബരി റെയില്‍പാതയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കിഫ്ബി വഴി പണം ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 13 വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. പുതിയ തീരുമാനം അനുസരിച്ച്‌ 2,815 കോടി രൂപയാകും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക.
പദ്ധതി ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരത്തേ സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന ഉറച്ച നിലപാട് റെയില്‍വേ സ്വീകരിക്കുകയായിരുന്നു. ശബരിപാത കൊല്ലം ജില്ലയിലെ പുനലൂര്‍വരെ ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ക്കും മന്ത്രിസഭ തീരുമാനിച്ചു. സ്റ്റേഷനുകളുടെ വികസനം-പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വേണം.

Related Articles

Back to top button