IndiaLatest

ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണ ദിവസം എം.പിമാരുടെ കടുത്ത പ്രതിഷേധം .സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ‍ഞ്ചാബില്‍ നിന്നുള്ള എം.പിമാരാണ് പാര്‍ലമെന്റിന്റെകവാടത്തിലും ലോക്സഭക്കുള്ളിലും പ്രതിഷേധിച്ചത്.

കറുത്ത ഗൗണ്‍ ധരിച്ചാണ് എം.പിമാരായ ജസ്ബീര്‍ സിങ് ഗിലും ഗുര്‍ജീത് സിങ് ഒജ് ലയും ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റിലെത്തിയത്. കാര്‍ഷിക നിയമത്തിനെതിരായ പോസ്റ്ററുകള്‍ എം.പിമാര്‍ കഴുത്തില്‍ തൂക്കിയിരുന്നു.

ബജറ്റ് അവതരണം തുടങ്ങിയതോടെ അംഗങ്ങള്‍ ബഹളവും തുടങ്ങി. പ്രതിഷേധം തുടര്‍ന്നതോടെ ഇടപെട്ട ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ബഹളം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button