KeralaLatest

പുതുവര്‍ഷത്തില്‍ പ്രവാസികളെ കാത്തിരിക്കുന്നത് 44 കോടിയുടെ ഭാഗ്യം

“Manju”

അബുദാബി: നിരവധി പ്രവാസികളെ തുണച്ച ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രെെസ് സ്വന്തമാക്കാൻ ഇപ്പോള്‍ അവസരം. ഡിസംബര്‍ മുതല്‍ വെറും 500 ദിര്‍ഹം (11,000 രൂപ) മുടക്കി സ്വന്തമാക്കുന്ന ടിക്കറ്റിന് ജനുവരി മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ 20 മില്യണ്‍ ദിര്‍ഹം (44 കോടി) നേടാം.

ഉപഭോക്താക്കള്‍ക്ക് പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാം. ഇതിലൂടെ ഓരോ ആഴ്ചയും ഒരു മില്യണ്‍ ദിര്‍ഹം നേടാൻ സാദ്ധ്യതയുണ്ട്. ഒരു ഉപഭോക്താവിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങാൻ സാധിക്കും. ഇങ്ങനെ വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും. ഇത് വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ജനുവരി മൂന്നിലെ നറുക്കെടുപ്പില്‍ ഡ്രീം കാര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ബിഎംഡബ്ല്യു 430ഐ നേടാനും അവസരം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് ( 3,406.54) വില.

Bigticket.ae എന്ന വെബ്‌സെെറ്റിലൂടെയോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐൻ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഇൻസ്റ്റോര്‍ കൗണ്ടറുകളിലോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. ജനുവരി മൂന്നിന് നടക്കുന്ന തത്സമയം നറുക്കെടുപ്പ് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, ഫേസ്‌ബുക്ക് പേജ് എന്നിവയിലൂടെ കാണാം.

Related Articles

Back to top button