IdukkiKeralaLatest

കാലവര്‍ഷം; ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

“Manju”

ഇടുക്കി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ 25 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ആരോഗ്യം, പൊലീസ്, റവന്യു, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളില്‍ ജീവനക്കാര്‍ക്ക് ഈ സമയത്ത് യാത്ര ചെയ്യുന്നതില്‍ ഇളവ് ലഭിക്കും.

ഈ ജീവനക്കാര്‍ യാത്ര നടത്തുന്നത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആണെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളു. രാത്രി ഏഴ് മാണി മുതല്‍ രാവിലെ ആറ് മണിവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ്, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്ക് മാത്രമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

Related Articles

Back to top button