IndiaLatest

വണ്ടിയോടിക്കുന്നവര്‍ മിസോറാമുകാരെ കണ്ട് പഠിക്കണം

“Manju”

കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. കാരണം, ബ്ലോക്കുള്ള സമയങ്ങളില്‍, റോഡിനു കുറുകെ വരച്ചിരിക്കുന്ന വെള്ള വരയ്ക്കപ്പുറം കടന്ന് തിരക്കിട്ട് വാഹനമോടിച്ച്‌ പോകുന്നവരുടെ സ്ഥിരം അഭ്യാസങ്ങളാണ് വര്‍ഷങ്ങളായി നാം കാണുന്നത്. അതിന് വിരുദ്ധമായി, വലിയ തിരക്കിനിടയിലും റോഡ് നിയമം കൃത്യമായി പാലിച്ച്‌ തങ്ങളുടെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന യാത്രക്കാരാണ് മിസോറാമിന്റെ മാത്രം വ്യത്യസ്തതയായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

തീയതി ഏതെന്ന് വ്യക്തമല്ലാത്ത ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. നീണ്ട ബ്ലോക്കില്‍ കാറും ബൈക്കും നില്‍ക്കുന്ന കാഴ്ച ചിത്രത്തില്‍ കാണാം. റോഡിന്റെ മറുവശം തിരക്കുകളില്ലാതെ ശൂന്യമായിരിക്കുന്നതും കാണാം. യാത്രക്കാരുടെ ക്ഷമയെ പ്രകീര്‍ത്തിച്ച്‌ നിരവധി പേര്‍ സംഭവത്തില്‍ ട്വീറ്റ് ചെയ്തു. വളരെ പ്രചോദനപരവും വലിയോരു സന്ദേശവുമാണ് ചിത്രം നല്‍കുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Related Articles

Back to top button