KeralaLatestThiruvananthapuram

ബി.എസ്.എം. എസ് (സിദ്ധ) കോഴ്സ് – മാനേജ്‌‌മെന്റ് ക്വാട്ടയിലേക്ക് 13 വരെ അപേക്ഷിക്കാം

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ 2020-21 അധ്യയന വർഷത്തിൽ ബി.എസ്.എം. എസ് കോഴ്സിന് മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. നിർദ്ധിഷ്ട നീറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾ ഓൺലൈൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 13 വരെ അപേക്ഷിക്കാം . www.ssmc.santhigiriashram.org എന്ന വെബ്‌‌സൈറ്റിലൂടെ അപേക്ഷാ ഫോമും അനുബന്ധ രേഖകളും സമർപ്പിക്കണം. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അനുവദിച്ച ഷെഡ്യൂൾ പ്രകാരം ഇന്നലെ സീറ്റൊഴിവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 14 ന് പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അറിയിക്കാനും തിരുത്താനും 16ന് വൈകുന്നേരം 5 മണി വരെ സമയം നൽകിയിട്ടുണ്ട്. തുടർന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി അംഗീകരിക്കുന്ന അന്തിമ ലിസ്റ്റ് 18 ന് പ്രസിദ്ധപ്പെടുത്തും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 22 ന് മുൻപായി കോളേജിൽ എത്തിച്ചേരണം . ഒഴിവുസീറ്റുകളുണ്ടെങ്കിൽ 24 ന് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് പ്രിൻസിപ്പൽ ഇൻചാർജ് അറിയിച്ചു. മാനേജ്മെന്റ് ക്വാട്ടയിലേക്കും സർക്കാർ നിശ്ചയിച്ചിട്ടൂള്ള ഫീസ് മാത്രം നൽകിയാൽ മതിയാകും . ഇത്തവണ ബി.എസ്.എം. എസ് കോഴ്സിന് കേരളത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് , ഫോൺ : 9995888647, 9037524994

Related Articles

Back to top button