IndiaLatest

യുപിയില്‍ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും ഉണ്ടായില്ലെന്ന് യോഗി

“Manju”

ലഖ്‌നോ: കഴിഞ്ഞ നാലരവര്‍ഷക്കാലം യുപിയില്‍ ഒറ്റ കലാപം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച്‌ നാലരവര്‍ഷക്കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. നേരത്തേ യു.പിയില്‍ കലാപങ്ങള്‍ ഒരു പ്രവണതയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല’ -യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാറിന്റെ നാലര വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു ആദിത്യനാഥ്.

Related Articles

Back to top button