IndiaLatest

“ഇതുപോലൊരു വീട് കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ട്’; പ്രധാനമന്ത്രി

“Manju”

മഹാരാഷ്ട്ര: പ്രധാനമന്ത്രി ആവാസ് യോജനഅർബൻ പദ്ധതിയിലൂടെ മഹാരാഷ്ട്രയില്‍ മാത്രം 90,000 വീടുകള്‍ നിർമിക്കാനും ജനങ്ങള്‍ക്ക് കൈമാറാനും സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട് ലഭിച്ചവരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്നും അവരുടെ അനുഗ്രഹത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി നിറകണ്ണുകളോടെ പറഞ്ഞു.

സോളാപൂരിലെ റായനഗർ ഹൗസിങ് സൊസൈറ്റിയില്‍ പുതുതായി നിർമിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കാള്‍ക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതുപോലെ ഒരു വീടുവേണമെന്ന് കുട്ടിക്കാലത്ത് താനും ആഗ്രഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആയിരത്തോളം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സഫലമായി കാണുമ്പോള്‍ അതിരറ്റ സന്തോഷമുണ്ടെന്നും പറഞ്ഞ് പ്രധാനമന്ത്രി വികാരാധീനനായി.

പുതുതായി നിർമിച്ച വീടുകള്‍ കാണാൻ ഞാൻ പോയിരുന്നു. ഒരു വീടുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോളിതാ ആയിരത്തോളം കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സഫലമാകുന്നത് കാണുമ്പോള്‍ ഞാൻ കൃതാർത്ഥനാണ്. അവരുടെയെല്ലാം അനുഗ്രഹമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം‘ – പ്രധാനമന്ത്രി നിറകണ്ണുകളോടെ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സൊസൈറ്റിയുടെ ഉദ്ഘാടനമാണ് ഇന്നിവിടെ നടന്നതെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പി.എം..വൈ.-അർബൻ പദ്ധതി കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യം ഉയർത്തുന്നതിനായുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഈ സർക്കാർ എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് നാമിപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുള്ള വാസയോഗ്യമായ വീടുകള്‍ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള ജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന പദ്ധതിയാണ് പി.എം..വൈ.-അർബൻ. അയോധ്യയില്‍ രാമൻ കൊണ്ടുവന്ന ഭരണപരിഷ്കാരങ്ങളാണ് രാജ്യത്ത് പാവപ്പെട്ടവർക്കായി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാരിന് പ്രചോദനമെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനുവരി 22-ന് എല്ലാവരും വീടുകളില്‍ രാമജ്യോതി തെളിയിക്കണമെന്നും ആഹ്വാനം ചെയ്തു.

Related Articles

Back to top button