Thiruvananthapuram

ഡോ സിംന ലുബിന യുവ ഗവേഷക

“Manju”

തിരുവനന്തപുരം: ‘ഏഷ്യ പസഫിക് അസോസിയേഷൻ ഫോർ ദി സ്റ്റഡി ഫോർ ലിവർ’ (അപാസൽ)  സമ്മേളനത്തിലെ പ്രബന്ധാവതരണത്തിൽ യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെ ഡോ സിംന ലുബിനയ്ക്ക് ലഭിച്ചു.
‘നോവൽ നോൺ ഇൻവേസീവ് റിസ്ക് പ്രഡിക്ഷൻ മോഡൽ ഫോർ സിഗ്നിഫിക്കൻ്റ് കൊറോണറി ആർട്ടറി ഡിസീസ് ഇൻ നോൺ ആൾക്കഹോളിക്  ഫാറ്റി ലിവർ ഡിസീസ്’  എന്ന വിഷയത്തിൽ നടന്ന പ്രബന്ധാവതരണത്തിലാണ് ഡോ സിംന അവാർഡ് കരസ്ഥമാക്കിയത്. പ്രബന്ധം തയ്യാറാക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗം മേധാവി ഡോ കൃഷ്ണദാസ്  മേൽനോട്ടം വഹിച്ചു.
അപാസൽ സമ്മേളനത്തിൽ സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിൽ യുവ ഗവേഷകരുടെ  പ്രബന്ധാവതരണത്തിന് അവാർഡ് ലഭിക്കുന്നത്.
ചിത്രം: യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ സിംന ലുബിന

Related Articles

Back to top button