InternationalLatest

മോദി സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിച്ച്‌ ഇമ്രാന്‍ ഖാന്‍

“Manju”

ഇസ്ലാമാബാദ് : ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിച്ച്‌ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സ്വന്തം ജനങ്ങളെ എന്ത് വിലകൊടുക്കും സംരക്ഷിക്കുന്ന നയമാണ് മോദി സര്‍ക്കാരിന് ഉള്ളതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഖൈബര്‍ പഖ്തൂങ്ക്വയില്‍ നടന്ന പൊതുറാലിക്കിടെയായിരുന്നു സംഭവം. എപ്പോഴും സ്വതന്ത്രമായി വിദേശ നയങ്ങള്‍ സ്വീകരിച്ച ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ന് ഇന്ത്യ യുഎസുമായി സഖ്യത്തിലാണ്. ക്വാഡ് സഖ്യത്തിലെ അംഗവുമാണ് ഇന്ത്യ. റഷ്യയില്‍ നിന്നും എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാത്തിലും മികച്ച നിലപാട് സ്വീകരിക്കുന്ന ഇന്ത്യ എന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നവരാണ് എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പാകിസ്താനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പേ ഇമ്രാന്‍ ഖാന്റെ തന്നെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫ്(പിടിഐ)ലെ 24ഓളം എംപിമാര്‍ പിന്തുണ പിന്‍വിലിച്ചു. അവിശ്വാസപ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവര്‍ പരസ്യമായി അറിയിച്ചു. ഇതോടെ ഇമ്രാന്റെ പ്രധാനമന്ത്രി കസേര പ്രതിസന്ധിയിലായിരിക്കുകയാണ്.

Related Articles

Back to top button