KeralaLatest

ശംഖുംമുഖം ട്രാഫിക് പാര്‍ക്ക് 9ന് തുറക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ശംഖുംമുഖത്തെ ചാച്ചാ നെഹ്റു ട്രാഫിക് ട്രെയിനിംഗ് പാര്‍ക്കിന് ഒടുവില്‍ ശാപമോക്ഷം. ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുന്‍കൈ എടുത്ത് 4.99 കോടി ചെലവിട്ട് പാര്‍ക്ക് നവീകരിച്ച്‌ പുത്തനാക്കിയിട്ടുണ്ട്. 9ന് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

നവീകരണം പൂര്‍ത്തിയാക്കിയ പാര്‍ക്കില്‍ പഴയ സൈക്കിള്‍ ട്രാക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. സൈക്കിള്‍ ട്രാക്കിന് പുറമെ സിന്തറ്റിക് ട്രാക്കും ഉണ്ട്. ഇതുകൂടാതെ കൃത്രിമ വെള്ളച്ചാട്ടം,​ ഐസ് ക്രീം പാര്‍ലര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിലെത്തുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്കായി വിശ്രമകേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. പാര്‍ക്ക് മുഴുവന്‍ ലൈറ്റുകള്‍സ്ഥാപിച്ചു. സുരക്ഷയ്ക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെയും നിയോഗിച്ചു. സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പാര്‍ക്കിന് വലതുവശത്തായി മതില്‍ പോലെ കെട്ടി തിരിച്ചിട്ടുണ്ട്.

ഗോവ ആസ്ഥാനമായ ഇഫക്ടീവ് ആര്‍ക്കിടെക്ചറല്‍ സര്‍വീസസാണ് പാര്‍ക്കിന്റെ പുനരുദ്ധാരണ പ്രവര്‍‌ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വ‌ര്‍ഷം മാര്‍ച്ചില്‍ നവീകരണം പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം നീളുകയായിരുന്നു. ഇതുകൂടാതെ അര്‍ബന്‍ പ്ളാസ വികസനവും കള്‍ച്ചറല്‍ ഹബ്ബും ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button