KeralaLatest

സംസ്ഥാനത്ത് കൊവിഡ് കണക്കിൽ വൻ കുതിപ്പ്; ഇന്ന് 4531 പേർക്ക് രോഗബാധ

“Manju”

സംസ്ഥാനത്തെ കൊവിഡ് കണക്കിൽ കൂറ്റൻ വർധന. ഇന്ന് 4531 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.

ജില്ല തിരിച്ചുള്ള വിവരങ്ങൾ ചുവടെ

തിരുവനന്തപുരം 820
കോഴിക്കോട് 545
എറണാകുളം 383
ആലപ്പുഴ 367
മലപ്പുറം 351
കാസർഗോഡ് 319
തൃശൂർ 296
കണ്ണൂർ 260
പാലക്കാട്‌ 241
കൊല്ലം 218
കോട്ടയം 204
പത്തനംതിട്ട 136
വയനാട് 107
ഇടുക്കി 104

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 4081 പേർക്ക്. ഇന്ന് 2737 പേർ രോഗമുക്തി നേടി.

തിരുവനന്തപുരത്ത് 820 പേർക്ക് കൊവിഡ്; ഉറവിടം അറിയാത്ത രോഗ ബാധിതരുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരത്ത് 820 പേർക്ക് കൊവിഡ് ബാധ. 721 സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമെങ്കിലും വ്യാപന നിരക്ക് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറവിടം വ്യക്തമാകാത്തവരുടെ എണ്ണം തിരുവനന്തപുരത്ത് വർധിക്കുകയാണ്

30281 ടെസ്റ്റാണ് ജില്ലയിൽ നടത്തിയത്. അതിൽ 4184 എണ്ണം പോസിറ്റീവായി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി. ആറ് ജില്ലകളിൽ 300 മുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം 300 കടന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.

 

Related Articles

Back to top button