KeralaLatest

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ഇത്തവണ 1000 കോടി

“Manju”

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍ നിന്നും കരകയറ്റാന്‍ 1000 കോടി ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചത്. ഡിപ്പോകളുടെ ആധുനികവല്‍ക്കരണവും ജീവനക്കാരുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 50 പമ്പുകള്‍ കൂടി തുടങ്ങും.
കോവിഡുകാലത്ത് വലിയ ​പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആര്‍.ടി.സി അധികസഹായം നല്‍കിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ട് സ്വിഫ്റ്റ് എന്ന കമ്പനിക്കും രൂപംനല്‍കിയിരുന്നു.

Related Articles

Back to top button