KeralaLatest

പേപ്പാറ ഡാമിന്റെ ഷട്ടര്‍ തുറന്നു

“Manju”

വിതുര: അതി ശക്തമായ മഴ മൂലം പേപ്പാറ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത് കൊണ്ട് ഇന്നലെ ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തേയും ഷട്ടറുകള്‍ വീണ്ടും തുറന്നു. 20 സെന്‍റീമീറ്റര്‍ തുറന്നെങ്കിലും ജലനിരപ്പ് താഴാത്തതിനെ പ്രതിയാണ് വീണ്ടും 5 സെന്‍റീമീറ്റര്‍ തുറന്നത്. നിലവില്‍ ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 105.2 മീറ്റര്‍ ആണ്. 104.20 മീറ്റര്‍ ആയപ്പോഴാണ് കഴിഞ്ഞ ദിവസം ഷട്ടര്‍ തുറക്കാന്‍ നടപടി സ്വീകരിച്ചത്. നാല് ഷട്ടറുകളും തുറന്നെങ്കിലും ജലനിരപ്പ് ഒരു മീറ്റര്‍ കൂടുകയായിരുന്നു. ജലനിരപ്പ് 104 ആയാല്‍ ഷട്ടറുകള്‍ അടയ്ക്കുമെന്നും ഡാമിന്റെ വ‌ൃഷ്ടിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Related Articles

Back to top button