KeralaLatest

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പി.എം.ജി. ജങ്ഷനു സമീപമാണ് അപകടം . വെള്ളിയാഴ്ച രാത്രി എട്ടരയോടെ തമ്പാനൂരില്‍നിന്ന് ശ്രീകാര്യത്തേക്കു പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

ശ്രീകാര്യം സ്വദേശി സുമേഷിന്റെ വാഹനമാണ് അഗ്നിക്കിരയായത് . ഇദ്ദേഹത്തിന്റെ സുഹൃത്ത് വിമലാണ് വാഹനമോടിച്ചിരുന്നത്. ഓട്ടത്തിനിടെ പെട്ടെന്ന് കാറിന്റെ മുന്‍ഭാഗത്തുനിന്ന് പുകയുയരുകയായിരുന്നു. നിമിഷനേരംകൊണ്ട് തീ പടര്‍ന്നുപിടിച്ചു. പെട്ടെന്നു വണ്ടി നിര്‍ത്തി രണ്ടു പേരും പുറത്തിറങ്ങി രക്ഷപ്പെട്ടു.
കാറിന്റെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു.

സംഭവമറിഞ്ഞ് ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്‌സ് അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് ഗ്രേഡ് ഫയര്‍ ഓഫീസര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കി. തിരക്കേറിയ റോഡായതിനാല്‍ തീ പിടിച്ചത് ജനങ്ങളെയും പരിഭ്രാന്തിയിലാക്കി.ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button