IndiaLatest

കര്‍ഷക സമരത്തില്‍ സച്ചിനെ ഉപദേശിച്ച്‌ ശരദ്​ പവാര്‍

“Manju”

Image result for കര്‍ഷക സമരത്തില്‍ സച്ചിനെ ഉപദേശിച്ച്‌ ശരദ്​ പവാര്‍

ശ്രീജ.എസ്

മുംബൈ: കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച്‌​​ മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ശരദ്​ പവാര്‍. മറ്റൊരു മേഖലയെ കുറിച്ച്‌​ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ്​ പവാര്‍ സച്ചിനെ ഉപദേശിച്ചത്​.

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു’ പവാര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്​ഥാനികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന കേ​ന്ദ്ര സര്‍ക്കാറിനെ യു.പി.എ സര്‍ക്കാറില്‍ കൃഷി മന്ത്രി കൂടിയായിരുന്ന അദ്ദേഹം വിമര്‍ശിച്ചു.

നമ്മളെ അന്നം തന്ന്​ ഊട്ടുന്ന കര്‍ഷകരാണ്​ പ്രതിഷേധിക്കുന്നത്​. അവരെ ഖലിസ്​ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത്​ ശരിയല്ല’ പവാര്‍ വ്യക്തമാക്കി .

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച​ വിദേശ പോപ്​ താരം റിഹാനയുടെ ട്വീറ്റ്​ വിഷയത്തെ അന്താരാഷ്​ട്ര തലത്തില്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിന്​ പിന്നാലെ സ്വീഡിഷ് പരിസ്​ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും അഭിഭാഷകയായ മീന ഹാരിസും കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയിരുന്നു .

വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി സച്ചിന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാര്‍ക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയില്‍ നമുക്ക്​ ഒരുമിച്ചുനില്‍ക്കാം’.

കര്‍ഷകര്‍ക്ക്​ നേരെ മനുഷ്യാവകാശലംഘനങ്ങള്‍ നടന്ന സമയത്ത് ഒരിക്കല്‍ പോലും മിണ്ടാതിരുന്ന സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ പെ​ട്ടെന്ന്​ നിശബ്​ദത വെടിഞ്ഞത്​ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.സച്ചിനെതിരെ ട്രോളുമായി നടന്‍ സിദ്ധാര്‍ഥും രംഗത്തെത്തിയിരുന്നു .

 

Related Articles

Back to top button