IndiaLatest

12-ാമത് സന്‍സദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷിന്

“Manju”

ഡല്‍ഹി ; മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് നല്‍കുന്ന 12-ാമത് സന്‍സദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷിന്. കഴിഞ്ഞ കാലയളവില്‍ സഭയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരി​ഗണിക്കുക. എട്ട് ലോക്സഭാ എം പിമാരും മൂന്ന് രാജ്യ സഭാ എം പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും രണ്ട് മുതിര്‍ന്ന നേതാക്കളും പ്രത്യേക അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

സഭയിലെ ഹാജര്‍, സംവാദങ്ങള്‍, ചോദ്യങ്ങള്‍, പ്രൈവറ്റ് മെമ്പേഴ്സ് ബില്‍ എന്നിങ്ങനെ എല്ലാ വിഭാ​ഗങ്ങളിലും ദേശീയ ശരാശരിയിലും ഉയര്‍ന്ന പ്രകടനമാണ് കെ കെ രാ​ഗേഷിനുള്ളത്. 2015 ഏപ്രിലിലാണ് അ​ദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്‍സദ് രത്‌ന അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

ആദ്യ അവാര്‍ഡ് 2010 ല്‍ ചെന്നൈയില്‍ വെച്ച്‌ അദ്ദേഹം തന്നെ വിതരണം ചെയ്തു. ഇതുവരെ 75 മികച്ച പാര്‍ലമെന്റ് അംഗങ്ങളെ ഇത്തരത്തില്‍ ആദരിച്ചിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങ് മാര്‍ച്ച്‌ 26 ശനിയാഴ്ച ദില്ലിയില്‍ നടക്കും.

Related Articles

Back to top button