IndiaLatest

പ്രതിരോധ മേഖലയിലേക്ക് ഇനി യോഗി സര്‍ക്കാരും

“Manju”

Image result for പ്രതിരോധ മേഖലയിലേക്ക് ഇനി യോഗി സര്‍ക്കാരും

ശ്രീജ.എസ്

ബംഗളൂരു : പ്രതിരോധ മേഖലയിലേക്ക് ഇനി യോഗി സര്‍ക്കാരും. കര്‍ണാടകയ്ക്കും തമിഴ്നാടിനും ഗുജറാത്തിനുമൊപ്പം ഇക്കുറി ഉത്തര്‍പ്രദേശും ബംഗളൂൂരു എയ്‌റോ ഷോയില്‍ പങ്കെടുത്തു. എയ്‌റോ ഷോ പോലെയുള്ള വലിയ പ്രദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിക്കുമെന്ന് യോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമായാണ് യുപിയുടെ നീക്കം.

പതിനഞ്ച് ധാരണാപത്രങ്ങളാണ് വിവിധ കമ്പനികളുമായി യുപി സര്‍ക്കാരിന്റെ എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒപ്പുവച്ചത്. ഇതില്‍ ബുള്ളറ്റ് പ്രൂഫ് വസ്തുക്കളുടെ നിര്‍മ്മാണവും ആയുധ നിര്‍മ്മാണങ്ങളും ഉള്‍പ്പെടും. ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പ്രതിരോധ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കല്യാണി, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ്, ബി..എം.എല്‍ തുടങ്ങിയ കമ്പനികള്‍ കരാറിലേര്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപമാണ് കരാറുകള്‍ വഴി ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് ലഭിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

Related Articles

Back to top button