InternationalLatest

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ലണ്ടനില്‍ നടക്കും

“Manju”

ലണ്ടന്‍: ഡ്യൂക് ഓഫ് എഡിന്‍ബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനില്‍ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവാണ് ഫിലിപ്പ്. രാജ്യത്തിനായി ഫിലിപ്പ് രാജകുമാരന്‍ നല്‍കിയ സേവനത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുസ്മരിച്ചു. ബ്രിട്ടന്റെ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ്. ഈ മാസം 9-ാം തീയതിയാണ് 99-ാം വയസ്സില്‍ ഫിലിപ്പ് അന്തരിച്ചത്. വിന്‍ഡ്‌സര്‍ കാസിലിലെ രാജകുടുംബങ്ങളുടെ പ്രത്യേക പള്ളിയിലാണ് സംസ്‌കാര ചടങ്ങ് നടക്കുന്നത്. ഇന്ന് നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ കൊറോണ കാരണം പരിമിതപ്പെടുത്തിയതായി രാജകുടുംബം അറിയിച്ചു. ആകെ 730 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ അകമ്പടി സേവിക്കുന്നത്.. കൂടാതെ 30 പേര്‍ക്കാണ് ചടങ്ങില്‍ ക്ഷണമുള്ളത്.

Related Articles

Back to top button