IndiaKeralaLatest

സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- സന്ദീപ് വാര്യര്‍

“Manju”

തിരുവനന്തപുരം: ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായ മലയാള നഴ്‌സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.. സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഒരു കോടി രൂപയും, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചത്..
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
പാലസ്തീന്‍ തീവ്രവാദികള്‍ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിന്‍്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി രൂപ നല്‍കാനും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം .
ജീവന്‍ നഷ്ടപ്പെട്ടത് കുടുംബം പോറ്റാന്‍ വേണ്ടി പ്രവാസിയായ ഒരു പാവം മലയാളി പെണ്‍കുട്ടിക്കാണ് എന്ന പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം .വിവേചനം കാണിക്കരുത്.

Related Articles

Back to top button