KeralaLatest

സെക്രട്ടറിയേറ്റില്‍ ധനവകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറച്ചു

“Manju”

സിന്ധുമോൾ. ആർ

​തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തവണ ധനവകുപ്പിലെ ജീവനക്കാരുടെ എണ്ണം ആണ് കുറച്ചത്. ഇന്ന് മുതല്‍ ആണ് നിയന്ത്രണം. ഇതനുസരിച്ച്‌ ഇന്ന് മുതല്‍ ജോലിക്ക് പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാരില്‍ പകുതി പേര്‍ മാത്രം എത്തിയാല്‍ മതിയാകും. എന്നാല്‍ ഈ നിയന്ത്രണം ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് ബാധകമല്ല. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെയാണ് നിയന്ത്രണം. കാന്റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊവിഡ് വ്യാപനംരൂക്ഷമായത്.

Related Articles

Back to top button