KeralaLatest

30 രൂപയ്ക്ക് മീനുംകൂട്ടി ഊണ് :ഹിറ്റായി സമൃദ്ധി

“Manju”


കൊച്ചി: വന്‍ ഹിറ്റ് ആയി മാറിയ കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ ഇനി മുതല്‍ ഫിഷ് ഫ്രൈയും.
11 മണി മുതല്‍ ഊണ് റെഡി
രാവിലെ 11 മണി മുതലാണ് ഉച്ചഭക്ഷണം നല്‍കിത്തുടങ്ങുന്നത്. ഫിഷ് ഫ്രൈ ലഭ്യമാക്കിത്തുടങ്ങിയ ആദ്യ ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അഞ്ഞൂറു കഷ്ണം മീന്‍ കാലിയായി. രണ്ടാം ദിവസം 750 കഷ്ണം മീനാണ് വിറ്റത്. അത്യാധുനിക തവയിലാണ് ഇവ പാചകം ചെയ്യുന്നത്. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങള്‍ വറക്കാന്‍ കഴിയുമെന്നതും എണ്ണ തീരെ കുറച്ചുമതിയെന്നതുമാണ് ​ഗുണം.
ബ്രേക്ക്ഫാസ്റ്റ് ഉടന്‍
നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടല്‍. അടുത്ത ആഴ്ച മുതല്‍ ഇവിടെ പ്രഭാതഭക്ഷണവും ലഭ്യമായിത്തുടങ്ങും. ഇഡ്ഡലി സാമ്ബാര്‍, ഉപ്പമാവ് എന്നിവയാണ് പരി​ഗണനയിലുള്ളത്. നിരക്ക് തീരുമാനിച്ചിട്ടില്ല.
വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധിയില്‍ പ്രതിദിനം 3500ഓളം ഊണാണ് വില്‍ക്കുന്നത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്‌സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഹോട്ടലിനോട് ചേര്‍ന്നുള്ള ഷീ ലോഡ്ജില്‍ 150 ഇരിപ്പിടങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍.

Related Articles

Back to top button