IndiaLatest

ഗുലാം നബി ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം

“Manju”

Image result for ഗുലാം നബി ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ്. ഫെബ്രുവരി 15-ന് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രമാണ് വിജയസാധ്യതയുള്ള സീറ്റുള്ളത്. കെ.പി.സി.സിയുമായി ആലോചിച്ച്‌ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.

കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവില്‍ കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാല്‍ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയില്‍ എത്തിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.

കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുന്നത്‌ ഏപ്രില്‍ 21-നാണ് . ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കമിടുന്നത്.

1980 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായിരുന്നു ഗുലാം നബി ആസാദ്. രണ്ടു തവണ ലോക്‌സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. അതേസമയം, ഗുലാം നബി ആസാദിനെ മാറ്റി നിര്‍ത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭാ കക്ഷി നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button