KeralaLatest

കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കർശനമാക്കി

“Manju”

 

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി..ഒ മാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച്‌ ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. മലപ്പുറത്തെ രണ്ട് സ്കൂളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപരുമടക്കം 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button