LatestThiruvananthapuram

കോ​​​വി​​​ഡ് മു​​​ക്ത​​​രു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ പ​​​ഠ​​​നം അനിവാര്യം

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് മു​​​ക്ത​​​രാ​​​യ ശേ​​​ഷം സം​​​ഭ​​​വി​​​ക്കു​​​ന്ന മ​​​ര​​​ണ​​​ങ്ങളില്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഇപ്രകാരമുള്ള മരണങ്ങള്‍ കോ​​​വി​​​ഡ് വൈ​​​റ​​​സി​​ന്റെ അ​​​ന​​​ന്ത​​​രഫ​​​ല​​​മാ​​​ണെ​​​ന്നു പറയാനാകില്ലെന്നും, സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​ക്കൂ​​​ട്ട​​​രി​​​ലെ മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മാ​​​കാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോ​​​സ്റ്റ് കോ​​​വി​​​ഡ് ക്ല​​​നി​​​ക്കു​​​ക​​​ള്‍ ആരംഭിച്ചത് കോ​​​വി​​​ഡി​​​നു​​ശേ​​​ഷം രോ​​​ഗ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ തന്നെയാണ്. പോ​​​സ്റ്റ് കോ​​​വി​​​ഡ് സി​​​ന്‍​​​ഡ്രോ​​​മി​​​ല്‍ നി​​​സാ​​​ര​​​മാ​​​യ ക്ഷീ​​​ണ​​​വും കി​​​ത​​​പ്പും മു​​​ത​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യ ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ള്‍​​​ വ​​​രെ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു. ഇവര്‍ക്കെല്ലാം പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം മു​​​ത​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വ​​​രെ​​​യു​​​ള്ള സ​​​ര്‍​​​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Related Articles

Back to top button