Latest

ഉത്തരാഖണ്ഡ് ദുരന്തം സമ്മാനിച്ചത് കോടികളുടെ നഷ്ടം

“Manju”

ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിഞ്ഞ് ചമോലിയില്‍ ഉണ്ടായ ദുരന്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട 150 ഓളം പേരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് .

മൂവായിരം കോടി രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന എന്‍ടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവന്‍ ഹൈഡ്രോ ഇലക്‌ട്രിക് പ്രൊജക്‌ട് നിര്‍മിച്ചത്.കാണാതായവരിലേറെയും വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളാണ്. തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി)രക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി ഡല്‍ഹിയില്‍ നിന്ന് വായുസേനാ സംഘം പ്രത്യേക വിമാനത്തില്‍ ഡെറാഡൂണില്‍ എത്തി. പ്രളയത്തില്‍ അകപ്പെട്ടതായി കരുതുന്ന 150 പേര്‍ രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ സേനയും വ്യക്തമാക്കി.ഇരുപതോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാല് ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.

Related Articles

Back to top button