IndiaLatest

എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ നിന്ന് സ്വര്‍ണം പിടികൂടി

“Manju”

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച ആറ് കിലോ സ്വര്‍ണവും ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് സംഘം പിടികൂടിയത് . പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം .

ദുബായില്‍ നിന്നെത്തിയ എ.ഐ.906 എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് 6 കിലോ സ്വര്‍ണം കണ്ടെടുത്തത്. 30 എഫ് നമ്പര്‍ സീറ്റിനടിയില്‍ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വര്‍ണബാറുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി .

അതെ സമയം ദുബായില്‍നിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണമിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് അധികൃതര്‍ കണ്ടെത്തിയത്.

Related Articles

Back to top button