IndiaLatest

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണം;പ്രധാനമന്ത്രി

“Manju”

കാര്‍ഷിക നിയമങ്ങള്‍കെതിരെയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഖ് ജനത രാജ്യത്തിനു ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്,ചിലയാളുകള്‍ ഇതിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.” മോദി പറഞ്ഞു. രാജ്യത്ത് ഒരു തരം ‘സമര ജീവി’വര്‍ഗ്ഗങ്ങള്‍ രൂപപ്പെട്ടിടുണ്ടെന്നും അവരാണ് ഈ സമരങ്ങള്‍ക്ക് പിന്നിലെന്നും മോദി പറഞ്ഞു. അവര്‍ക്ക് സമരങ്ങള്‍ ഇല്ലാതെ ജീവക്കാന്‍ കഴിയില്ല.രാജ്യം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button