India

ഗോവർദ്ധൻ പർവ്വതത്തിലെ ശിലകൾ വിൽപ്പനയ്ക്ക് വെച്ചു; മൂന്ന് പേർക്കെതിരെ കേസ്

“Manju”

ലക്നൗ: ഭഗവാൻ ശ്രീകൃഷ്ണൻ എടുത്തുയർത്തിയെന്ന് പറയപ്പെടുന്ന ഗോവർദ്ധൻ പർവ്വതത്തിലെ ശിലകൾ വിൽപ്പന നടത്തിയ മൂന്ന് പേർക്കെതിരെ കേസ്. ഇ കൊമേഴ്സ് വ്യാപാര സ്ഥാപനമായ ഇന്ത്യാ മാർട്ടിന്റെ സ്ഥാപകനും സിഇഒയുമായ ദിനേശ് അഗർവാൾ, സഹോദരൻ ബ്രിജേഷ്, വിതരണക്കാരനായ അങ്കുർ അഗർവാൾ എന്നിവർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രദേശവാസിയായ കേശവ് മൗഖിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദുക്കൾ പുണ്യസ്ഥലമായി കരുതുന്ന ഇടമാണ് ഗോവർദ്ധന പർവ്വതം. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളുടെ പശ്ചാത്തലമുള്ള സ്ഥലം കൂടിയാണിത്. ഇവിടുത്തെ ശിലകളാണ് ഇന്ത്യാ മാർട്ടിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. ഓരോ പാറക്കഷ്ണത്തിനും 5,175 രൂപയാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്ന തുക.

വിവേക ശൂന്യമായ പ്രവൃത്തിയിലൂടെ ഭക്തരുടെ മതവികാരം ഇന്ത്യാ മാർട്ട് വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഐടി ആക്ട് പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകൾ ചുമത്തിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button