IndiaKeralaLatest

ഇക്കണോമിക്സ് ടൈംസ് എഡിറ്റര്‍ പദവിയില്‍ മലയാളി

“Manju”

തലശ്ശേരി (കണ്ണൂര്‍) : തലശ്ശേരി കൂരാറ സ്വദേശിയായ യുവ മാധ്യമ പ്രവര്‍ത്തകന്‍ ശ്രുതിജിത്ത് കെ.കെ. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് വാര്‍ത്താ ദിനപത്രമായ ഇക്കണോമിക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ് ശ്രുതിജിത്ത് കെ.കെ.  ദീര്‍ഘകാലമായി ദല്‍ഹിയില്‍ ബിസിനസ് മാധ്യമപ്രവര്‍ത്തന രംഗത്ത് തിളങ്ങി നില്‍ക്കുന്ന 39 കാരനായ ശ്രുതിജിത്ത് ഇതിന് മുന്‍പ് രണ്ട് തവണ ഇക്കണോമിക് ടൈംസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിനസ് ദിനപത്രമായ ദി മിന്റ് എഡിറ്റര്‍ ഇന്‍ ചീഫ് പദവിയില്‍ നിന്ന് ഓഗസ്റ്റിലാണ് ശ്രുതിജിത്ത് സ്ഥാനമൊഴിഞ്ഞത്. നേരത്തെ ഹഫ് പോസ്റ്റ്, ക്വാര്‍ട്സ് തുടങ്ങിയ യു.എസ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉന്നതപത്രാധിപ പദവികളും വഹിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരനായിരുന്ന ടി.കെ. ദേവദാസന്റെയും പഴശ്ശി വെസ്റ്റ് യു.പി.സ്കൂള്‍ മുന്‍ അധ്യാപികയും ശാന്തിഗിരി മാതൃമണ്ഡലം തലശ്ശേരി ഏരിയ ഗവേണിംഗ് കമ്മിറ്റി മെമ്പറുമായ കെ.ഇന്ദിരയുടെയും മകനാണ്. ശാന്തിഗിരി ഹോമിയോ ക്ലിനിക്കിലെ ഡോ. ധന്യ കെ. സഹോദരിയാണ്.

Related Articles

Back to top button