IndiaLatest

ഉത്തരേന്ത്യയില്‍ മിന്നലേറ്റ്‌ എണ്‍പതിലേറെ മരണം

“Manju”

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി മിന്നലേറ്റ് എഴുപതിലേറെ മരണം. ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ വീട് നിലംപൊത്തി എട്ടുവയസ്സുകാരനടക്കം മൂന്നു പേര്‍ മരിച്ചു. മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍, യുപി സര്‍ക്കാരുകള്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ജയ്പുരില്‍ 12–-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അമര്‍ കോട്ടയുടെ നിരീക്ഷണഗോപുരത്തിന് മുകളില്‍ സെല്‍ഫി എടുത്തുകൊണ്ടിരിക്കെ 11 പേര്‍ മിന്നലേറ്റ് മരിച്ചു. ഗോപുരത്തിലും കോട്ടയ്ക്ക് മുകളിലായും മുപ്പതോളം സന്ദര്‍ശകരുണ്ടായിരുന്നു. മിന്നലിന്റെ തീവ്രതകണ്ട് ഭയന്ന് നിരീക്ഷണഗോപുരത്തിന് മുകളില്‍നിന്ന് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്താകെ 23 പേര്‍ മിന്നലേറ്റ് മരിച്ചതായും 25 പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 16 ജില്ലയിലായി 46 പേര്‍ മിന്നലേറ്റ് മരിച്ചു. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുപി ദുരിതാശ്വാസ കമീഷണര്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മധ്യപ്രദേശില്‍ 12 പേരാണ് മിന്നലേറ്റ് മരിച്ചത്.

Related Articles

Back to top button