IndiaLatest

എട്ടുവയസുകാരി പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

“Manju”

ബിഹാറില്‍ എട്ടുവയസുകാരി പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. മുങ്കേര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് വിസിലുമായി കളിക്കുന്നതിനിടെയായിരുന്നു ഖുശ്​ബുവിന്​ അപകടമുണ്ടായത്​. വിസില്‍ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ബാഗല്‍പൂരിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

എന്നാല്‍ ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പറ്റ്നയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരന്നു.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലായിരുന്നു ബന്ധുക്കള്‍ കുട്ടിയെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയും ചെയ്​തു. ‘

Related Articles

Back to top button