InternationalLatest

മികച്ച താരമായി ലയണല്‍ മെസി

“Manju”

Image result for കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച താരമായി ലയണല്‍ മെസി

ശ്രീജ.എസ്

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പിന്തള്ളി ലയണല്‍ മെസിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്(IFFHS).

തിരഞ്ഞെടുത്ത പത്തു താരങ്ങളില്‍ നിന്നാണ് ഒന്നാമനായി അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ റൊണാള്‍ഡോക്ക് പിന്നാലെ ആന്ദ്രേസ് ഇനിയേസ്റ്റയും നെയ്മര്‍ ജൂനിയറും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
2010-2020 കാലയളവില്‍ ക്രിസ്ത്യാനോ നാലു ചാമ്പ്യന്‍സ്‌ലീഗ് കിരീടങ്ങളും മികച്ച ഗോളുകളും നേടിയിട്ടുണ്ടെങ്കിലും ഈ കാലയളവില്‍ ബാഴ്സയ്ക്കൊപ്പം ലയണല്‍ മെസി നേടിയെടുത്ത നേട്ടങ്ങള്‍ മികച്ചു നിന്നതാണ് മെസിക്ക് ഈ പുരസ്കാരത്തിനു അര്‍ഹനാക്കിയത്.

ഈ കാലയളവില്‍ ലയണല്‍ മെസിയും ബാഴ്സയ്ക്കൊപ്പം നാലു ചാമ്പ്യന്‍സ്‌ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു മുന്‍പ് ലയണല്‍ മെസിയെ മറികടന്നു ഈ ഫെഡറേഷന്റെ തന്നെ കഴിഞ്ഞ ദശാബ്ദത്തിലെ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി ക്രിസ്ത്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button