InternationalLatest

പിന്നോട്ടില്ലെന്ന് അമേരിക്ക

“Manju”

താ യ്‌വാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അമേരിക്കയിലേക്ക് മടങ്ങി. തായ്‌വാനോടുള്ള പ്രതിബദ്ധത്തില്‍ നിന്ന് അമേരിക്ക പിന്നോട്ടില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ്- വെനുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.’ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തായ്‌വാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന അമേരിക്കന്‍ നിലപാട് ദൃഢമായി തുടരുകയാണ്’-എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.ചൈനയുടെ ബോധപൂര്‍വമായ സൈനിക ഭീഷണികള്‍ക്ക് മുന്നില്‍ തായ്‌വാന്‍ തോല്‍ക്കില്ലെന്ന് പ്രസിഡന്റ് സായി ഇങ്- വെന്‍ പറഞ്ഞു. തായ് ജനതയെ പിന്തുണയ്ക്കുന്നത് അമേരിക്കയ്ക്കും നാന്‍സിക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button