KeralaLatestThiruvananthapuram

ആറ്റിങ്ങൽ പാർലമെന്റ് നിയുക്ത സ്ഥാനാർത്ഥി വി.ജോയി എം.എൽ.എ ആശ്രമം സന്ദർശിച്ചു.

“Manju”

പോത്തൻകോട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നിയുക്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി എം.എൽ.എ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഇന്ന് (2-3-2024 ശനിയാഴ്ച) വൈകിട്ട് 5.30 ന് ആശ്രമത്തിലെത്തിയ എം.എൽ..യെ ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ് എന്നിവരും ആശ്രമം ചുമതലക്കാരും ചേർന്ന് സ്വീകരിച്ചു.

പർണശാലയിൽ ഗുരുദർശനം നടത്തിയ അദ്ദേഹം ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർ‌മ്മോഹാത്മ ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ എൽ.ഡി.എഫ്. പ്രവർത്തകർ എം.എൽ..യെ അനുഗമിച്ചിരുന്നു.

Related Articles

Back to top button