InternationalLatest

റെയ്ബാനൊപ്പം ഫെയ്സ്ബുക്ക്; ആദ്യ സ്മാർട്ട് ഗ്ലാസുകൾ 2021ൽ

“Manju”

വാഷിങ്ടൻ• അടുത്ത വർഷത്തോടെ സ്മാർട്ട് ഗ്ലാസുകൾ വിപണിയില്‍ ഇറക്കാനൊരുങ്ങി ഫെയ്സ്ബുക്. റെയ്ബാൻ ഗ്ലാസുകളുടെ നിർമാതാക്കളായ ലക്സോട്ടിക്കയുമായി ചേർന്നാണ് ഫെയ്സ്ബുക് സ്മാർട്ട് ഗ്ലാസുകൾ‌ നിര്‍മിക്കുന്നത്. ഫെയ്സ്ബുക് കണ‍ക്ട് വെർച്വൽ കോൺഫറൻസിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വെസ്റ്റ് 2 വയർലെസ് വിആർ ഹെഡ്സെറ്റുകൾ പുറത്തിറക്കുമെന്നും ഫെയ്സ്ബുക് അറിയിച്ചിട്ടുണ്ട്.

എസിലർ ലക്സോട്ടിക്കയുടെ സംഘത്തെയും ഫാക്ടറിയും സന്ദർശിച്ചുവെന്നും മികച്ച സാങ്കേതിക വിദ്യയെ മികച്ച ഗ്ലാസുകളുമായി ഒരുമിപ്പിക്കാൻ സഹായിക്കുന്നതിനു ശരിയായ പങ്കാളികള്‍ അവരാണെന്നും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ് പ്രതികരിച്ചു. ഫെയ്സ്ബുക്കും ലക്സോട്ടിക്കയും ഇതിനായി ഒരുമിച്ചു പ്രവർത്തിക്കും. റെയ്ബാൻ ബ്രാന്‍ഡ് ഉത്പന്നമായാകും ഇതു വിപണിയിലെത്തുക.

ഇന്റഗ്രേറ്റഡ് ഡിസ്പ്ലെ ഉണ്ടാകില്ല. അതേസമയം വോയ്സ് അസിസ്റ്റന്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്നാണു വിവരം. ഗ്ലാസുകൾ സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കാം. അതായത് സ്നാപ് സ്പെക്ടാക്കിൾസ്, ആമസോൺ എക്കോ ഫ്രെയിംസ് എന്നിവയ്ക്കു സമാനമായിട്ടായിരിക്കും പ്രവർത്തന രീതി. എന്നാൽ‌ സ്മാർട് ഗ്ലാസുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാന്‍ ഫെയ്സ്ബുക് തയാറായിട്ടില്ല.
‘2021ൽ ഞങ്ങൾ റെയ്ബാൻ‌ ബ്രാന്റഡ് സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കും. സാങ്കേതിക വിദ്യയും ഫാഷനും സമ്മേളിക്കുന്നതായിരിക്കും ഇത്. കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ ഇതു സഹായിക്കും’– ഫെയ്സ്ബുക് ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.

https://www.facebook.com/143777112452758/videos/1027957007674881

Related Articles

Check Also
Close
Back to top button