InternationalLatest

തലപ്പാവ് ധരിക്കാന്‍ അനുമതി നല്‍കി യുഎസ്

“Manju”

ന്യൂയോര്‍ക്: പരാതി നല്‍കിയതിന് പിന്നാലെ യുഎസില്‍ സിഖ് നാവിക ഉദ്യോഗസ്ഥന് തലപ്പാവണിയാന്‍ അനുമതി. ക്യാപ്റ്റനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ് തലപ്പാവ് ധരിക്കാന്‍ അനുമതി തേടി സുഖ്ബീര്‍ ടൂര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഉപാധികളോടെയാണ് 26 വയസുള്ള സിഖ് നാവിക ഉദ്യോഗസ്ഥന് മതാചാരപ്രകാരം തലപ്പാവ് ധരിക്കാന്‍ അനുമതി നല്‍കിയത്.
ജോലിസമയത്ത് ഉപാധികളോടെ തലപ്പാവ് ധരിക്കാനാണ് അനുമതി ലഭിച്ചത്. അതേസമയം, സംഘര്‍ഷമേഖലകളില്‍ സേവനം ചെയ്യുമ്ബോള്‍ മതചിഹ്നം പാടില്ലെന്നും നിര്‍ദേശമുണ്ട്. ഫസ്റ്റ് ലെഫ്റ്റനന്റ് സുഖ്ബീര്‍ ടൂറിനാണ് അനുമതി ലഭിച്ചതെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തു.
എന്നാല്‍, മതാചാരപ്രകാരങ്ങള്‍ പൂര്‍ണമായി അനുവദിച്ചില്ലെങ്കില്‍ നാവിക ഉദ്യോഗസ്ഥന്‍ വീണ്ടും പരാതി നല്‍കുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. യുഎസിലേക്ക് കുടിയേറിയ ഇന്‍ഡ്യന്‍ കുടിയേറ്റക്കാരുടെ മകനാണ് ടൂര്‍. 2017ലാണ് ഇദ്ദേഹം നാവികസേനയില്‍ ചേര്‍ന്നത്.
നാവികസേനയുടെ 246 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്നത്. നിലവില്‍ യുഎസ് സൈന്യത്തിലും വ്യോമസേനയിലും ജോലിചെയ്യുന്ന നൂറോളം സിഖുകാര്‍ താടി വളര്‍ത്തുകയും തലപ്പാവ് ധരിക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Back to top button