KeralaLatest

പള്ളിയോടത്തില്‍ ചെരിപ്പിട്ടു കയറി ഫോട്ടോഷൂട്ട്‌; വ്യാപക പ്രതിഷേധം

“Manju”

തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി താരത്തിന്റെ  ഫോട്ടോഷൂട്ട്‌; വ്യാപക പ്രതിഷേധം
ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത താരത്തിനെതിരേ പ്രതിഷേധം. പള്ളിയോടത്തില്‍ ചെരുപ്പിട്ടു കയറി മതസ്പര്‍ദ്ധ ഉണ്ടാക്കാനും ആചാരലംഗനം നടത്താനും ശ്രമിച്ച നവമാധ്യമ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പള്ളിയോടം സേവാസംഖം പ്രസിഡന്റ്‌ കെ. സ്. രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി. ആര്‍. പിള്ള പറഞ്ഞു .
പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലാത്തതാണ്..ഇവിടെ ചെരുപ്പിട്ടു കയറിയത് പള്ളിയോടത്തിനെ അവഹേളിക്കാന്‍ വേണ്ടിയാണ്. വ്രതശുദ്ധിയോടെ മാത്രമാണ് പുരുഷന്മാര്‍ പള്ളിയോടത്തില്‍ കയറുന്നത്. പള്ളിയോടങ്ങള്‍ എല്ലാം നദീ തീരത്തോട് ചേര്‍ന്ന പള്ളിയോട പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെ പോലും ആരും പാദരക്ഷ ഉപയോഗിക്കാറില്ല. മാത്രമല്ല ഓരോ പള്ളിയോടവും അതാതു പള്ളിയോടകരയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോട പുരയിലോ പള്ളിയോടത്തിലോ ആരും കയറാന്‍ പാടില്ലാത്തതാണ്. വ്രതശുദ്ധിയോടെ മാത്രം കയറുന്ന പള്ളിയോടത്തില്‍ എങ്ങനെയാണ് ഈ നടി കയറിയതെന്നു അറിയില്ല. കരക്കാരുടെ ഒത്താശയോടെയാണ് കയറിയതെങ്കില്‍ കരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പള്ളിയോടം സേവാസംഖം അറിയിച്ചു.

Related Articles

Back to top button