KannurKeralaLatestMalappuram

പയ്യോളിയിലെ കോവിഡ് രോഗി: ഭക്ഷണം വാങ്ങിയവരടക്കം 120 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര : പയ്യോളി നഗരസഭയിലെ ഇരുപതാം ഡിവിഷനായ നെല്ല്യേരി മാണിക്കോത്തെ കോവിഡ് രോഗിയുടെ (48) സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത് 120 പേര്‍. പ്രൈമറി, സെക്കണ്ടറി സമ്പര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള പട്ടികയിലാണ് ഇത്രയും പേര്‍ ഇടം പിടിച്ചത്. ഇദ്ദേഹം കമ്യൂണിറ്റി കിച്ചനില്‍ നിന്നും ഭക്ഷണം പൊതിഞ്ഞു നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടത് അന്‍പത് പേര്‍ മാത്രം. ഇദ്ദേഹം കിച്ചനില്‍ ഉണ്ടായിരുന്ന ജൂലായ് 25 ശനിയാഴ്ച നൂറിലേറെ പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയിട്ടുണ്ട്. ഇവരില്‍ പകുതിയോളം പേരുടെ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

ഈ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ആഗസ്ത് രണ്ടിന് നെല്ല്യേരി മാണിക്കോത്ത് പരിസരത്ത് ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കമ്യൂണിറ്റി കിച്ചണും പയ്യോളി കെഎസ്ഇബി ഓഫീസും അഗ്നിശമന സേന അണുനശീകരണം നടത്തി. കോവിഡ് പോസിറ്റീവായ വടകരയിലെ വ്യക്തി പയ്യോളി കെഎസ്ഇബി ഓഫീസില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസില്‍ അണുനശീകരണം നടത്തിയത്. ഇതിന്റെ ഭാഗമായി ഈ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്വാറന്റയിനിലാണ്.

 

Related Articles

Back to top button