IndiaLatest

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല : രാകേഷ് ടികായത്

“Manju”

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കാർഷിക നിയമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ 2024 വരെ പ്രതിഷേധം തുടരുമെന്നും ടികായത് പറഞ്ഞു. പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ടികായത് ഇക്കാര്യം അറിയിച്ചത്.

ഇടനിലക്കാരെ സംരക്ഷിക്കുക മാത്രമാണ് സർക്കാർ ലക്ഷ്യം. കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്താക്കും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 2024 വരെ പ്രതിഷേധം തുടരും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതോടൊപ്പം, എംഎസ്പി നിയമവും സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടും നടപ്പിലാക്കണം. ഇതൊന്നും നടപ്പായില്ലെങ്കിൽ തങ്ങളുടെ പോരാട്ടം തുടരുമെന്നും ടികായത്ത് മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടില്ല. പ്രദേശത്തെ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണെന്നും ടികായത് കൂട്ടിച്ചേർത്തു.

അതേസമയം പ്രതിഷേധം ദുർബലപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് ആവർത്തിച്ച് ടികായത് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധക്കാർക്കായി സ്ഥാപിച്ച ലങ്കറുകൾ പ്രതിദിനം പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി വരുകയാണ്. ഇതിന് പുറമേ പിന്തുണ പ്രഖ്യാപിച്ച് എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തിയിലെ പ്രതിഷേധം അടുത്ത മാസത്തോടെ അവസാനിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button