IndiaInternationalKeralaLatest

സുശാന്ത് സിങ്ങിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കി. കേന്ദ്ര ഏജന്‍സികള്‍ ഇടപെടേണ്ടെന്നു മഹാരാഷ്ട്ര ആവര്‍ത്തിക്കുന്നതിനിടെ, സിബിഐ അന്വേഷണത്തിനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

പാ​റ്റ്ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് മും​ബൈ​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വേ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ബി​ഹാ​ര്‍ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. റിയയുടെ ഹര്‍ജിയില്‍ കക്ഷികളെല്ലാം 3 ദിവസത്തിനകം നിലപാടറിയിക്കാന്‍ ജസ്റ്റിസ് ഹൃഷികേശ് മുഖര്‍ജി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മുംബൈ പൊലീസ് അന്വേഷണത്തിന്റെ പുരോഗതി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കണം. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, സു​​​​ശാ​​​​ന്ത് സിം​​ഗു​​മാ​​യു​​ള്ള ബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു റി​​യയ്ക്കു​​മേ​​ല്‍ സ​​മ്മ​​ര്‍​​ദം ചെ​​ലു​​ത്താ​​ന്‍ സു​​ശാ​​ന്തി​​ന്‍റെ ബ​​​​ന്ധു​​​​വാ​​​​യ ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​ന്നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​​​ന്ന് മും​​​​ബൈ പോ​​​​ലീ​​​​സ് ഡി​​​​സി​​​​പി പ​​​​രം​​​​ജി​​​​ത് സിം​​​​ഗ് ദ​​​​ഹി​​​​യ പറഞ്ഞു. സു​​​​ശാ​​​​ന്തിന്‍റെ സ​​​​ഹോ​​​​ദ​​​​രീ​​ഭ​​​​ര്‍​​​​ത്താ​​​​വാ​​​​യ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് ഒ​​രു ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ചാ​​​​ന​​​​ലി​​​​നു ന​​​​ല്‍​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ഡി​​​​സി​​​​പി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Related Articles

Back to top button