IndiaLatest

ട്വി​റ്റ​റി​ന് മുന്നറിയിപ്പ് നൽകി കേ​ന്ദ്രം

“Manju”

സിന്ധുമോൾ ആർ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​സ​മ​ര​ത്തെ പി​ന്തു​ണ​ച്ചും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ചുമു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ വി​മു​ഖ​ത കാ​ണി​ച്ച ട്വി​റ്റ​റി​നെ​തി​രെ വീണ്ടും കേ​ന്ദ്രം. ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​നം സ്വ​ന്തം നി​യ​മ​ങ്ങ​ളേ​ക്കാ​ള്‍ രാ​ജ്യ​ത്തെ നി​യ​മം പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന് ട്വി​റ്റ​റി​നു​ള്ള മു​ന്ന​റി​യി​പ്പി​ല്‍ കേ​ന്ദ്ര ഐ​ടി സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

നി​ര്‍​ദേ​ശി​ച്ച മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടു​ക​ളും ഉ​ട​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ട്വി​റ്റ​ര്‍ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഐ​ടി സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക വം​ശ​ഹ​ത്യ​യെ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ച​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മോ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​മോ അ​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഐ​ടി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​ന്‍ ട്വി​റ്റ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും നി​യ​മ​ങ്ങ​ളെ ക​മ്പനി ബ​ഹു​മാ​നി​ക്കു​ന്ന​താ​യും ട്വി​റ്റ​ര്‍ മ​റു​പ​ടി ന​ല്‍​കി. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ക​ര്‍​ഷ​ക​സ​മ​ര​ത്തി​നു വ്യാ​പ​ക വി​ദേ​ശ പി​ന്തു​ണ ല​ഭി​ച്ച​തി​നും പി​ന്നാ​ലെ​യാ​ണ് 1,178 അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​യം ട്വി​റ്റ​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഖാ​ലി​സ്ഥാ​ന്‍ വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തും പാ​ക്കി​സ്ഥാ​ന്‍ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​ണ് ഈ ​അ​ക്കൗ​ണ്ടു​ക​ളെ​ന്നാ​ണ് കേ​ന്ദ്രം ആ​രോ​പി​ച്ച​ത്. കേ​ന്ദ്ര നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഒ​രു വി​ഭാ​ഗം അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചെ​ങ്കി​ലും ഇ​വ ഇ​ന്ത്യ​ക്കു പ​റ​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്നും ട്വി​റ്റ​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button