IndiaKeralaLatest

ദളിതരെ ആക്ഷേപിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നിരവധി ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികള്‍ കളം നിറയുന്നതാണ് സമീപ ദിവങ്ങളില്‍ കണ്ടത്. വിവാദ പരാമര്‍ശങ്ങള്‍ പലരും നടത്തി.
ഇപ്പോഴിതാ ദളിതര്‍ക്കെതിരെ ഗുരുതര ആക്ഷേപവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ദളിത് ജനങ്ങള്‍ ജന്മനാ യാചകരാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത മൊണ്ടാലാണ് ആക്ഷേപ വാക്കുകള്‍ പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുജാതക മൊണ്ടലിന്റെ വിവാദ പരാമര്‍ശം.
‘ഇവിടത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജന്മനാ ഭിക്ഷക്കാരാണ്. മമത ബാനര്‍ജി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ ബിജെപി വാഗ്ദാനം ചെയ്യുന്ന ചെറിയ തുക കിട്ടാന്‍ തങ്ങളുടെ വോട്ട് വില്‍ക്കുകയാണ്’- ഇതായിരുന്നു സുജാതയുടെ വിവാദ പരാമര്‍ശം.
ഇവര്‍ ആക്ഷേപിക്കുന്നതിന്റെ വീഡിയോ ബിജെപി പങ്കിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത ആളാണ് സുജാതയെന്നും ഇതിലും മികച്ച സ്ഥാനാര്‍ത്ഥികള്‍ ദളിത് ജനത അര്‍ഹിക്കുന്നതായും ബിജെപി വീഡിയോ പങ്കിട്ട് കുറിച്ചു.

Related Articles

Back to top button