IndiaKeralaLatest

അവസാന ശ്വാസത്തിലും വിളിച്ചത് ‘മോനേ’ എന്ന്

“Manju”

കൊല്ലം: സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി.ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു ദേവകിമരിച്ചത്. സ്വത്ത് സ്വന്തമാക്കാന്‍ മകന്‍ ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പൊലീസിന്‍്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
ഈ മാസം ഒന്നിനാണ് ദേവകിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകന്‍ രാജേഷിന്റെയും മരുമകള്‍ ശാന്തിനിയുടെയും ശ്രമം. എന്നാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ദേവകി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാന്‍ ഭാര്യയുടെ സഹായത്തോടെ താന്‍ അമ്മയെ കൊന്നതാണെന്നു രാജേഷ് പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button