KeralaLatest

സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് കഴിയും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. ഇരുവരെയും രാവിലെ 11 മണിയോടെ എറണാകുളം കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും രഹസ്യമൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രമുഖരുടെ പേര് പ്രതികള്‍ പറഞ്ഞതായാണ് സൂചന. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button