KeralaLatestThiruvananthapuram

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഇന്ന് മുതല്‍ അടച്ചിടും

“Manju”

കള്ളിക്കാട്: കൊവിഡ് വ്യാപന തോത്‌ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. വ്ലാവെട്ടി, പെരുംകുളങ്ങര വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ പൂര്‍ണമായി അടച്ചിടും. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അത്യാവശ്യ സര്‍വീസുകളായ പഴം പച്ചക്കറി വില്‍ക്കുന്ന കടകള്‍, പലചരക്ക് വ്യാപാരം നടത്തുന്ന കടകള്‍, ബേക്കറി സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ ഇവ തുറന്ന് പ്രവര്‍ത്തിക്കും. ബുധനാഴ്ച വരെ പഞ്ചായത്ത് അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ അറിയിച്ചു.

Related Articles

Back to top button