IndiaKeralaLatest

നിവേദനം നല്‍കാനെത്തിയവരെ നായ്ക്കളെന്ന് വിളിച്ച്‌ തെലങ്കാന മുഖ്യന്‍

“Manju”

നല്‍ഗൊണ്ട : സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. നല്‍ഗൊണ്ട ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് നിവേദനം നല്‍കാനെത്തിയ സ്ത്രീകളോട് മുഖ്യമന്ത്രി അപമര്യാദയോടെ പെരുമാറിയത്. സ്ത്രീകള്‍ ഉള്‍പ്പടെയുളള ഒരു സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനായി ഇവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു.
നിവേദനം കൈപ്പറ്റിയിട്ടും പരാതിക്കാര്‍ ബഹളം കൂട്ടുന്നത് കണ്ടാണ് മുഖ്യമന്ത്രിയ്ക്ക് ദേഷ്യം വന്നത്. ധാരാളം ആളുകളെ താന്‍ കണ്ടിട്ടുണ്ടെന്നും നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നില്‍ക്കണമെങ്കില്‍ ബഹളം വയ്ക്കാതെ ശാന്തരാവണമെന്നും, നിവേദനം നല്‍കിയവര്‍ ശല്യപ്പെടുത്താതെ പോകണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രിയെ പ്രതിപക്ഷത്തടക്കമുള്ള പ്രമുഖ നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുതെന്നും, ഇവര്‍ കാരണമാണ് ഇന്ന് ഈ പദവിയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ അദ്ധ്യക്ഷ ചുമതലയുള്ള മാണിക്കം ടാഗോര്‍ വിമര്‍ശിച്ചു.

Related Articles

Back to top button