IndiaLatest

ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ റൂട്ടാണെന്ന് തോന്നുന്നില്ല: ഗവാസ്‌കര്‍

“Manju”

Image result for ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ റൂട്ടാണെന്ന് തോന്നുന്നില്ല: ഗവാസ്‌കര്‍

ശ്രീജ.എസ്

ചെന്നൈ: നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അല്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘റൂട്ട് വളരെ മികച്ച ബാറ്റ്‌സ്മാനാണ്. പക്ഷേ അദ്ദേഹം നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് എനിക്ക് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച നാല് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് റൂട്ട്. അതില്‍ സംശയമില്ല , പക്ഷേ അദ്ദേഹത്തിന് നാലാം സ്ഥാനമേ ഞാന്‍ നല്‍കുന്നുള്ളൂ’-ഗവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കറിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുമാണ് റൂട്ടിനേക്കാള്‍ പ്രതിഭയുള്ള താരങ്ങള്‍.

Related Articles

Back to top button