KeralaLatest

ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു

“Manju”

ഇടുക്കി : ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഡാ​മി​ന്റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ 10 സെ.​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ഇ​തി​ലൂ​ടെ 10 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. പു​ല​ര്‍​ച്ചെ 2.30 ന് ​ആ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാണ് ഡാം തുറന്നത്.

ക​ല്ലാ​ര്‍, ചി​ന്നാ​ര്‍ പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലും ഇ​ന്ന് രാ​വി​ലെ​യും ഇ​ടു​ക്കി​യി​ല്‍ കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്കു ശേ​ഷം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Related Articles

Back to top button